25 April 2024 Thursday

ചങ്ങരംകുളത്ത് നിര്‍ത്തിയിട്ട മിനിലോറി പുറകിലോട്ടോടി ഓട്ടോയില്‍ ഇടിച്ച് മതില്‍ തകര്‍ത്തു നിന്നു ഓട്ടോറിക്ഷ നടുറോഡില്‍ മറിഞ്ഞു ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു ഒഴിവായത് വന്‍ ദുരന്തം

ckmnews

ചങ്ങരംകുളത്ത് നിര്‍ത്തിയിട്ട മിനിലോറി പുറകിലോട്ടോടി ഓട്ടോയില്‍ ഇടിച്ച് മതില്‍ തകര്‍ത്തു നിന്നു 


ഓട്ടോറിക്ഷ നടുറോഡില്‍ മറിഞ്ഞു ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു ഒഴിവായത് വന്‍ ദുരന്തം


ചങ്ങരംകുളം:തിരക്കേറിയ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍  നിര്‍ത്തിയിട്ട മിനിലോറി പുറകിലോട്ടോടി ഓട്ടോയില്‍ ഇടിച്ച് മതില്‍ തകര്‍ത്തു പറമ്പില്‍ കയറി നിന്നു.ഓട്ടോറിക്ഷ നടുറോഡില്‍ മറിഞ്ഞെങ്കിലും  ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡ് മുറിഞ്ഞ് ഓടിയ മിനി ലോറി മറ്റു വാഹനങ്ങളില്‍ തട്ടാതിരുന്നത് മൂലം വലിയ അപകടം ആണ് ഒഴിവായത്.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്കിന് മുമ്പിലുള്ള കെട്ടിടത്തില്‍ അരി കയറ്റി വന്ന മിനി ലോറിയാണ്  ഡ്രൈവര്‍ പുറത്തിറങ്ങിയതോടെ റോഡ് മുറിഞ്ഞ് പുറകിലോട്ട് പാഞ്ഞത്.ഓട്ടോയില്‍ തട്ടി പുറകിലോട്ട് പാഞ്ഞ ലോറി സമീപത്തെ പറമ്പിന്റെ മതില്‍ തകര്‍ത്ത് പറമ്പിലേക്ക് കയറി നില്‍ക്കുകയായിരുന്നു.തിരക്കേറിയ പാതയില്‍ സംഭവ സമയത്ത് മറ്റു വാഹനങ്ങള്‍ വരാതിരുന്നത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.