19 April 2024 Friday

മുസ്ലിം ലീഗ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ട അംഗത്വ കാമ്പയിൻ ഊർജ്ജിതമാക്കും

ckmnews



ചങ്ങരംകുളം:മുസ്ലിം ലീഗ് 'സുരക്ഷാ പദ്ധതി  യുടെ രണ്ടാം ഘട്ട അംഗത്വ കാമ്പയിൻ പൊന്നാനി നിയോജക മണ്ഡലത്തിൽ ഊർജ്ജിതമാക്കാൻ മണ്ഡലം ഭാരവാഹികളുടെയും, പഞ്ചായത്ത്,മുൻസിപ്പൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാരുടെയും,പഞ്ചായത്ത്തല കോർഡിനേറ്റർമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.  മുനിസിപ്പൽ,പഞ്ചായത്ത്, ശാഖ, വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാമ്പയിൻ സജീവമാക്കും. വാർഡ് ,ശാഖ തലങ്ങളിൽ പരമാവധി പ്രവർത്തകരെ പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനും,സുരക്ഷ പദ്ധതിയുടെ വിജയത്തിന് വേണ്ടി പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.മണ്ഡലം പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലീം ലീഗ് ഉപാദ്ധ്യക്ഷൻ അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ എം ഗഫൂർ പദ്ധതി വിശദീകരണം നടത്തി.ഷാനവാസ് വട്ടത്തൂർ ,അഡ്വ: വി ഐ എം അശ്റഫ് ,വി വി ഹമീദ്, വി പി ഹുസൈൻ കോയ തങ്ങൾ, എം കെ അൻവർ, സി കെ ബാപ്പനു ഹാജി,അഷ്റഫ് ആലുങ്ങൽ, കുഞ്ഞിമുഹമ്മദ് കടവനാട്, എൻ പി മൊയ്തുട്ടി ഹാജി, ഷമീർ ഇടിയാട്ടയിൽ, യു മുനീബ്, ടി വി അഹമ്മദുണ്ണി, എ വി അബ്ദുറു, അബ്ദുൾ കാദർ കുറ്റിക്കാട്, എച്ച് എം ബാദുഷ, പി കെ അബൂബക്കർ ,റസാക്ക് നാലകത്ത് പ്രസംഗിച്ചു.