25 April 2024 Thursday

ഓണറേറിയം വാർഡിലെ അംഗവാടിയിലെ നവാഗതകരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ

ckmnews



ചങ്ങരംകുളം: ജൂണ് മാസത്തെ ഓണറേറിയം ഉപയോഗിച്ച് വാർഡിലെ അംഗവാടിയിലെ നവാഗതകരായ അമ്പതോളം  വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ നൽകി വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ സലൈറ്റും പെൻസിലും എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം പ്രദേശത്തെ ഒരുപാട് വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ ഐനിച്ചോട് മാർത്തോമ സ്കൂളിലേ അധ്യാപകനും കൂടി ആയിരുന്ന രാമകൃഷ്ണൻ മാഷ് നിർവഹിച്ചു. വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ  അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപികരായ ഉഷ,ഭാരതി,രാജശ്രീ,സുധ അംഗവാടിയിലെ വെൽഫയർ കമ്മറ്റി അംഗങ്ങളായ കാട്ടിൽ  ഹൈദരലി, ഇവി അഷറഫ്, ആയിശുമ്മ എന്നിവരും വിദ്യാർത്ഥികളും  രക്ഷിതാക്കളും പങ്കെടുത്തു. സുഹൃത്തുകളുടെ  സഹകരണത്തോടെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത  വാർഡിലെ പതിഞ്ചോളം വിദ്യാർഥികൾക്ക്  ആവശ്യമായ മൊബൈൽ ഫോണ്, ടീവി എന്നീ സംവിധാനങ്ങൾ മെമ്പറുടെ നേതൃത്വത്തിൽ ഒരിക്കിയിരുന്നു.