23 April 2024 Tuesday

സ്ത്രീപക്ഷ കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം നന്നംമുക്ക് ബ്രാഞ്ച് ദീപശിഖ തെളിയിച്ച് പ്രതിജ്ഞയെടുത്തു

ckmnews


ചങ്ങരംകുളം:സ്ത്രീപക്ഷ കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി വർദ്ധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെയും സ്ത്രീ വിരുദ്ധ മനോഭാവത്തിനെതിരെയും സിപിഐഎം  ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന കാമ്പയ്ൻ്റെ ഭാഗമായി പള്ളിക്കര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സ്നേഹാ ഓഡിറ്റോറിയത്തിനടുത്ത് വെച്ച് വ്യാഴാഴ്ച്ച ബഹുജന കൂട്ടായ്മയും പ്രതിഷേധ പരിപാടിയും നടന്നു.പരിപാടിയില്‍ പ്രവര്‍ത്തകര്‍ ദീപശിഖ തെളിയി ച്ച്  പ്രതിജ്ഞയെടുത്തു.ടി. സത്യൻ ഉൽഘാടനം ചെയ്തു.ദിവ്യ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഒ പി ദിനേശ് സ്വാഗതവും,രാജി വാസുദേവൻ നന്ദിയും പറഞ്ഞു