18 April 2024 Thursday

ഇന്ധന വിലവർദ്ധവിനെതിരെമൂക്കുതല പോസ്റ്റ് ഓഫീസ്സിനു മുന്നില്‍ ധർണ്ണ നടത്തി

ckmnews


ചങ്ങരംകുളം:കേരള പ്രവാസി സംഘം നന്നംമുക്ക് പഞ്ചായത്തിലെ വിവിധ പോസ്റ്റാഫീസുകൾക്കു മുന്നിൽ ഇന്ധന വിലവർദ്ധവിനെതിരെപ്രതിഷേധ ധർണ്ണ നടത്തി. മൂക്കുതല പോസ്റ്റ് ഓഫീസ്സിനു മുന്നിലെ ധർണ്ണ മലപ്പുറം ജില്ലാപ്രവാസി സംഘം പ്രസിഡണ്ട് കൃഷ്ണദാസ് ഉൾഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി ടി.എ പ്രഭാകരൻ സ്വാഗതം പറഞ്ഞു.മുസ്തഫ തരിയത്ത് അദ്ധ്യക്ഷത വഹിച്ചു.എടപ്പാൾ ഏരിയ സിഐടിയു സെക്രട്ടറി വിവി കുഞ്ഞുമുഹമ്മത് മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൾ കരീം കെവി. മുൻ പ്രസിഡണ്ട് കോമളം ജനാധിപത്യ മഹിള അസോസിയേഷൻ എടപ്പാൾ ഏരിയ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു വിവി ഇബ്രാംഹിം നന്ദി പറഞ്ഞു.നന്നംമുക്ക് പോസ്റ്റാഫീസ്സ് ധർണ്ണ എടപ്പാൾ ഏരീയ സെക്രട്ടറി ഇവി അബ്ദുട്ടിയും ചങ്ങരംകുളം ഹെഡ് പോസ്റ്റാഫീസ്സ് സി.പിഎം എടപ്പാൾ ഏരിയ മെമ്പർ ടി സത്യനും ഉൾഘാടനും ചെയ്തു