20 April 2024 Saturday

ചിയ്യാനൂർ മഹല്ല് കമ്മിറ്റി കൂട്ടായ്മ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ckmnews

ചിയ്യാനൂർ മഹല്ല് കമ്മിറ്റി കൂട്ടായ്മ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു     


ചങ്ങരംകുളം:വിശ്വാസികളോടുള്ള സർക്കാരിൻ്റെ  നീധിനിഷേധത്തിൽ പ്രതിഷേധിച്ച്  ഇന്ന് വൈകുന്നേരം 4 മണിക്ക് ഖിദ്മത്തുൽ ഇസ്ലാം മഹല്ല് കമമറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അങ്ങാടികളും മദ്ധ്യശാലകളും സജീവമാകുമ്പോൾ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച്  കൃത്യമായ സാമൂഹിക അകലത്തിലും  ശുദ്ധിയിലും വിശ്വാസികൾക്ക് ജുമുഅ നമസ്കാരത്തിന്  അനുമതി നൽകുക എന്ന മുദ്രവാക്യം ഉയർത്തി പിടിച്ച് കൊണ്ട് പ്രധിഷേധ ചങ്ങല തീർത്തത്. മഹല്ല് ഖത്വീബ് മുസ്തഫ ഫൈസി  മഹല്ല് പ്രസിഡൻ്റ് മുഹമ്മദ് ഹാജി ട്രഷറർ സൈതലവി ഹാജി എന്നിവർ നേത്രത്വം നൽകി