24 April 2024 Wednesday

ചങ്ങരംകുളം കൈത്താങ്ങ് കൂട്ടായ്മയ്ക്ക് സഹായം കൈമാറി

ckmnews


എടപ്പാൾ: ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന ചങ്ങരംകുളം ഒരു കൈത്താങ്ങ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് സഹായമൊരുക്കി സിനിമ നിർമ്മാതാവ് ചട്ടിക്കൽ മാധവൻ.നിസ്സഹായരായ നിരവധി പേർക്ക് മരുന്നും ഭക്ഷണവും വസ്ത്രവും ഒരുക്കി നൽകിവരുന്ന കൂട്ടായ്മയ്ക്കാണ് ജീവകാരുണ്യ പ്രവർത്തന മേഖലയിലെ സജീവ സാന്നിദ്ധ്യം ചട്ടിക്കൽ മാധവൻ സഹായം നൽകിയത്.കൈത്താങ്ങ് ഭാരവാഹികളായ ഡോൺ സുനിൽ അജി കോലളമ്പ് സെയ്യദ് പൂക്കരത്തറ എന്നിവർ ഏറ്റുവാങ്ങി.