28 March 2024 Thursday

പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍

ckmnews


പൊന്നാനി:പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍.തിരൂർ പോലീസ് സ്റ്റേഷനിലെ പോക്‌സോ കേസിലെ പ്രതിയും പശ്ചിമ ബംഗാൾ സ്വദേശിയുമായ, ബാപ്പി ഷെയ്ഖ് (26)നെയാണ്  തിരുന്നാവായയിലെ എടക്കുളത്ത് വെച്ച്  സിഐ ടിപി ഫർഷാദും സംഘവും പിടികൂടിയത്.പ്രായപൂർത്തിയാവാത്ത ബന്ധുവായ പരാതിക്കാരിയെ പ്രതി  പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിനു ശേഷം ഒളിവിൽ പോവുകയായിരുന്നു.2015 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ കേരളത്തിൽ ഉണ്ടെന്നു വിവരം കിട്ടിയതിനെ തുടർന്ന് കഴിഞ്ഞ 6 മാസത്തോളമായി ഇയാളെ കുറിച്ച് അന്ന്വേഷിച്ചു വരുകയായിരുന്നു. സബ്  ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ. കെ, അസി. സബ് ഇൻസ്‌പെക്ടർ  ഷിബു. സി. CPO മാരായ ലക്ഷ്മണൻ, പ്രജീഷ് എന്നിവർ അന്യേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ അഡീഷണൽ സെഷൻസ് കോടതി 1 മഞ്ചേരി, റിമാൻഡ് ചെയ്തു.