28 March 2024 Thursday

മാതാപിതാക്കളുടെ കീശ ചോർത്തി കുട്ടികളുടെ മരണക്കളി; വീട്ടമ്മയ്ക്ക് നഷ്ടമായത് 3 ലക്ഷം

ckmnews

കൊച്ചി∙ ഓണ്‍ലൈന്‍ ഗെയിമുകളിലെ അപ്ഗ്രേഡുകള്‍ക്കായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. വലിയ തുകകള്‍ നഷ്ടമായ ശേഷമാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. പ്രതിസ്ഥാനത്ത് മക്കളായതുകൊണ്ട് പരാതികള്‍ ഉണ്ടാകില്ലായെന്നത് വില്‍പന സംഘങ്ങള്‍ക്കും രക്ഷയാകുന്നു.


ഫ്രീ ഫയര്‍ ഗെയിം ‘വില്ലന്‍ റോളില്‍’ പൊലീസ് രേഖകളിലേക്ക് എത്തിയ ആദ്യ പരാതി ആലുവയിലേതാണ്. അക്കൗണ്ടില്‍നിന്ന് മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ 14 കാരനായ മകന്‍ ഫ്രീ ഫയര്‍ കളിക്കാന്‍ ചെലവാക്കിയതാണെന്ന് വ്യക്തമായി. 50 രൂപമുതല്‍ 5,000 രൂപവരെയാണ് ഒരോ ഇടപാടിലും 14 കാരന്‍ ചെലവാക്കിയത്. ആകെ 225 തവണ പണം അടച്ചുവെന്നും കണ്ടെത്തി.