28 March 2024 Thursday

കര്‍ഷകര്‍ക്ക് പമ്പിങ് സബിസിഡി ഉടനെ ലഭ്യമാക്കണം:കോലത്തു പാടം കോൾപ്പടവ് സംരക്ഷണ സമിതി

ckmnews

കര്‍ഷകര്‍ക്ക് പമ്പിങ് സബിസിഡി ഉടനെ ലഭ്യമാക്കണം:കോലത്തു പാടം കോൾപ്പടവ് സംരക്ഷണ സമിതി 


ചങ്ങരംകുളം :പൊന്നാനി കോൾ മേഖലയിലെ ഏറ്റവും വലിയ കോൾപ്പടവായ കോലത്തു പാടം കോൾപ്പടവിലെ 500,ഓളം കർഷകർക്ക് കഴിഞ്ഞ 6,സീസണിലെ  പമ്പിങ് സബ്‌സിഡി ലഭിക്കാനുണ്ട് .ഓരോ വർഷവും 678 ഏക്കറിലാണ്  ഇവിടെ കൃഷി ചെയ്യുന്നത്.തൃശൂർ പുഞ്ച സ്‌പെക്ഷൽ ഓഫീസിൽ നിന്നാണ് ഒരു ഏക്കറിന് 1800,രൂപ പ്രകാരം ലഭിക്കേണ്ടത്  കർഷകരും കർഷക സംഘടനകളും വിവരാവകാശ പ്രകാരം അന്വേഷിച്ചപ്പോൾ  നിലവിലെ  കമ്മറ്റി യഥാസമയം ഏ ഫോം/,ബി ഫോം ..ബേസിക് രജിസ്റ്റർ തുടങ്ങിയ രേഖകൾ സമർപ്പിച്ചിട്ടില്ല  എന്ന വിവരമാണ്  അധികൃതർ  നൽകിയത് .കൃഷി വകുപ്പും  പുഞ്ച ഓഫീസറും  അടിയന്തരമായി  ഇടപെട്ട് കർഷകർ ഏറെ പ്രയാസമനുഭവിക്കുന്ന ഈ അവസരത്തിൽ നല്കാൻ നടപടി സ്വീകരിക്കണമെന്ന്    കോലത്തു പാടം കോൾപ്പടവ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു    ശ്രീകുമാർ പെരുമുക്ക്  ഹക്കീം പെരുമുക്ക്.കെ.പി.ജഹാഗിർ  .പി.പി.ആസാദ്. വി.കമറുദ്ധീൻ. സി.വി.യുസഫ്  എന്നിവർ സംസാരിച്ചു