25 April 2024 Thursday

ചങ്ങരംകുളം സാംസ്കാരിക ഗ്രന്ധശാല യാ ഇലാഹി ടൈംസ് നോവൽ ചർച്ച നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക ഗ്രന്ധശാല യാ ഇലാഹി ടൈംസ് 

നോവൽ ചർച്ച നടത്തി


ചങ്ങരംകുളം:2018ലെ ഡി.സി ബുക്സ് സാഹിത്യപുരസ്കാരം ലഭിച്ച അനിൽ ദേവസ്സിയുടെ ദുബായ്, സിറിയ തുടങ്ങിയ രാജ്യങ്ങൾ പശ്ചാത്തലമാക്കിയുള്ള  നോവൽ 'യാ ഇലാഹി ടൈംസ്' ചർച്ച സംഘടിപ്പിച്ചു.കഥാകൃത്തും ഗ്രന്ഥശാല സെക്രട്ടറിയുമായ സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആമുഖപ്രഭാഷണം നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് എം.എം ബഷീർ ചർച്ചയുടെ മോഡറേറ്റായി. എ. വത്സല അവലോകനം നിർവ്വഹിച്ചു. ബി. രാജലക്ഷമി, കൃഷ്ണൻ നമ്പൂതിരി, സി.എം ബാലാമണി, ചന്ദ്രിക രാമനുണ്ണി തുടങ്ങിയവർ പങ്കെടുത്തു. കെ.വി ശശീന്ദ്രൻ ഏണസ്റ്റ് ഹെമിങ് വേയുടെ 'കിഴവനും കടലും എന്ന വിഖ്യാത കൃതി പരിചയപ്പെടുത്തി.