19 April 2024 Friday

ഓൾ കേരള ടൂറിസ്റ്റ് ക്ലബ് ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ckmnews



കോറോണ കാലത്തെ  ദുരിതാവസ്ഥ യിൽ നിന്ന് കരകയറാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട്   ഓൾ കേരള ടൂറിസ്റ്റ് ക്ലബ് ഭാരവാഹികൾ  മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

 കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന മിനി ബസ് ഉടമകളുടെയും Drivers ന്റെയും കൂട്ടായ്മയാണ് ഓൾ കേരള ടൂറിസ്റ്റ് ക്ലബ് .വിവാഹ സ്കൂൾ ഓട്ടങൾ മുടങിയതോടെ ഫിനാൻസ് കമ്പനിയെ ആശ്രയിച്ചിരുന്ന ഇവർ പലിശ തിരിച്ചടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്.

മൊറട്ടേറിയം, ടാക്സ് GPട, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്. കോവിഡ്  19 കാരണം തകർന്നു നിൽക്കുന്ന ഒരു മേഖലയാണ് contract carriag ഇൽ 

 ഉൾപ്പെടുന്ന മിനിബസ് മേഖല. ലോക്‌ഡോൺ പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്കൂളുകൾ പൂട്ടിയതും,  കല്യാണങ്ങളും മറ്റും മാറ്റി വെച്ചതും കാരണം പ്രവർത്തനങ്ങൾ നിലച്ചുപോയ മേഖലയാണ് മിനിബസ് മേഖല എന്ന് AKTC സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഏകദേശം 70 ദിവസം കാലമായി തൊഴിലില്ലാതെ വീട്ടിൽ തന്നെ കയറിയിരിക്കുന്നത് കാരണം 1500 ഓളം  വരുന്ന കുടുംബങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. ഭൂരിഭാഗം വാഹനങ്ങളുടെയും ബാറ്ററികളും ഇലക്ട്രിക് ഭാഗങ്ങളും ടയറുകളും മറ്റും കേടുപാടുകൾ ആയതോടെ വരുമാന നഷ്ടത്തിനു പുറമേ വലിയൊരു മെയിന്റനൻസ് ബാധ്യത കൂടിയാണ് ഇനിയും പ്രവർത്തനം ആരംഭിക്കുമ്പോൾ ഈ മേഖല നേരിടേണ്ടി വരുന്നത്. 85% ഓപ്പറേറ്റർമാരും ഫിനാൻസ് കമ്പനി ആശ്രയിച്ചിട്ടു ഉള്ളവരാണ്. മോറട്ടോറിയം മൂന്നുമാസം തീർത്തും അപ്രായോഗികരമാണ്. മൊറട്ടോറിയം ചുരുങ്ങിയത് ആറു മാസം നീട്ടി നൽകുകയും ഇത് തീർത്തും പലിശരഹിത മാത്രം നൽകിയാൽ മാത്രമേ ഇപ്പോഴുള്ള സ്ഥിതിയിൽ നിന്നും കര കയറാൻ ആകൂ. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സർക്കാരിൽ നിന്ന് ഇതുവരെയും യാതൊരു സഹായവും ലഭിച്ചിട്ടില്ല. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അനുവദിച്ച തിരിച്ചടവില്ലാത്ത വായ്പ 80 ശതമാനം തൊഴിലാളികൾക്കും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. കയറ്റി ഇട്ടിരിക്കുന്ന വാഹനങ്ങൾ നിരത്തിൽ ഇറക്കണം എങ്കിൽ വലിയൊരു തുക തന്നെ അതിൽ മുടക്കേണ്ട ഒരു അവസ്ഥയാണ്. ഈ തുക എവിടെ നിന്ന് കണ്ടെത്തും എന്നോ, ഇത് ഇനിയും ഇറക്കാൻ സാധിക്കും എന്നോ പലർക്കും പ്രതീക്ഷ പോലുമില്ല. 2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള നികുതി പൂർണമായും ഒഴിവാക്കി നൽകണമെന്നും, വർഷാവർഷം ഇൻഷുറൻസ് കമ്പനികൾ ഉയർത്താനുള്ള അതി ഭീമമായ തുകയുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രി ഗതാഗതമന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടുണ്ട്,. ഇത് വേണ്ട വിധത്തിൽ ചർച്ച ചെയ്തു ഈ മേഖലയിൽ നിൽക്കുന്ന ഓപ്പറേറ്റർ മാരെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ടൂറിസ്റ്റ് ക്ലബ്(AKTC) ഭാരവാഹികൾ ആവശ്യപ്പെട്ടു.