13 August 2020 Thursday

കഞ്ചാവിന് പകരം കമ്മ്യൂസ്റ്റ് പച്ച ഉണക്കിക്കൊടുത്ത സംഭവത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ധനം

ckmnews

പൊന്നാനി:കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി കൊടുത്ത് കബളിപ്പിച്ചതിന് പ്രതികാരം തീര്‍ക്കാന്‍ സുഹൃത്തിനെ തട്ടിക്കൊണ്ട് പോയി നാല് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി  മര്‍ദ്ധിച്ച സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍.എടപ്പാൾ അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരൺ (18) നെയാണ് പൊന്നാനി സിഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.മെയ് 9 നാണ്  കേസിനാസ്പദമായ സംഭവം.പൊന്നാനി സ്വദേശിയായ അമലിന് കഞ്ചാവ് വാങ്ങുന്നതിനായി സുഹൃത്ത് കൂടിയായ കിരണ്‍ 45000 രൂപ നല്‍കിയിരുന്നു.അമല്‍ കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച നല്‍കി കിരണിനെ കബളിപ്പിച്ചതിനുള്ള പ്രതികാരം ചെയ്യാന്‍ കിരണും സുഹൃത്തുക്കളും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.കിരൺ സൗഹൃദം വെച്ച് അമലിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അയിലക്കാട്ടെ ഇരുവരുടെയും സുഹൃത്തായ സൈനുദ്ദീൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കൊണ്ടു പോവുകയും പിന്നീട് അയിലക്കാട് ചിറക്കലിൽ വെച്ച് കാറിലെത്തിയ സംഘം അമൽ ബഷീറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടി കൊണ്ട് പോവുകയുമായിരുന്നു.തുടർന്ന് കാഞ്ഞിരത്താണി വട്ടക്കുന്നിൽ ആളൊഴിഞ്ഞ പ്രദേശത്തെത്തി ഷർട്ട് ഊരി മർദ്ദിക്കുകയും കത്തി കൊണ്ട് ദേഹമാസകലം മുറിവേൽപ്പിക്കുകയും ചെയ്തു.അമലിന്റെ പേഴ്സിലുണ്ടായിരുന്ന 6000 രൂപ കൈക്കലാക്കിയ ശേഷം വീട്ടിൽ വിളിച്ച് മോചനദ്രവ്യമായി 4 ലക്ഷം രൂപ ആവശ്യ പ്പെടുകയും ചെയ്തു.സംഭവത്തില്‍  പൊന്നാനി പൊലീസിൽ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊന്നാനി സി.ഐ. മഞ്ജിത് ലാലിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്.കേസില്‍ 16 പ്രതികളാണ് ഉള്‍പെട്ടിട്ടുള്ളതെന്നും മറ്റു പ്രതികള്‍ക്കായി അന്യേഷണം ഉൗര്‍ജ്ജിതപ്പെടുത്തിയതായും സിഐ പറഞ്ഞു.

ckmnews