25 April 2024 Thursday

ക്യാൻസർ ബാധിതർക്ക് കേശദാനം നൽകി ധോണിയുടെ കടുത്തആരാധകന്‍

ckmnews

ക്യാൻസർ ബാധിതർക്ക് കേശദാനം നൽകി ധോണിയുടെ കടുത്തആരാധകന്‍


എടപ്പാൾ :ചെറുപ്പം മുതൽക്കേ കണ്ടു വളർന്നതും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളുമായ മഹേന്ദ്ര സിംഗ് ധോണിയുടെ കടുത്ത ആരാധകനായ ഷാഫി തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് മുറിച്ച് നല്‍കി.ധോണിയോടുള്ള കടുത്ത ആരാധന മൂലം നീണ്ട ആറു വർഷക്കാലമായി നാട്ടുകാരുടെ പുച്ഛവും കുടുംബക്കാരുടെ എതിർപ്പും വക വെക്കാതെ തലമുടി  വളർത്തുകയായിരുന്നുഎന്നാല്‍ കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിച്ചു നൽകുന്നതിനായി ഇക്കാലമത്രയും വളർത്തിയ തന്റെ ഏറ്റവും പ്രിയപ്പെട്ട മുടി ധോണിയുടെ ജന്മ ദിനത്തിൽ BDK പൊന്നാനി എക്സിക്യൂട്ടീവ് മെമ്പർ ഹഫ്‌സലിന് നൽകി.മലപ്പുറം ജില്ലയിലെ എരമംഗലത്തു താമസിക്കുന്ന ഷാഫി വാരിയപ്പുള്ളി ഹസ്സൻ , സലീന ദമ്പതികളുടെ ഒരേയൊരു മകനും കുറ്റിപ്പുറം എം ഇ എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ എം ബി എ വിദ്യാർത്ഥിയുമാണ്. എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും ധോണിയോടുള്ള ആരാധനയും മാതാപിതാക്കളുടെ പിൻതുണയുമാണ് ഷാഫിക്ക് മുടി വളർത്തുന്നതിന് പ്രചോദനമായത്.