28 March 2024 Thursday

നന്നമുക്ക് സിൽവർ സ്റ്റാർ ക്ലബ് അംഗനവാടി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

നന്നമുക്ക് സിൽവർ സ്റ്റാർ ക്ലബ് അംഗനവാടി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു 


ചങ്ങരംകുളം:നെഹ്‌റു യുവകേന്ദ്ര മലപ്പുറം ,ചൈൽഡ് ലൈൻ തുടങ്ങിയവരുടെ സഹകരണത്താൽ നന്നമുക്ക് സിൽവർ സ്റ്റാർ ക്ലബ് അംഗനവാടി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു .പ്രസ്തുത പരിപാടിയിൽ അംഗനവാടി ടീച്ചർ രജനി സ്വാഗതം പറഞ്ഞു .ക്ലബ് പ്രസിഡന്റ് സിദ്ധീഖ് വിഎം അധ്യക്ഷത വഹിച്ചു .ക്ലബ് ജിസിസി പ്രതിനിധി ഫസൽ ഉത്‌ഘാടനം കർമ്മം നിർവഹിച്ചു .ക്ലബ് മെമ്പർമാരായ മുനീർ ,നൗഷാദ് എന്നിവർ ആശംസ അർപ്പിച്ചു .ക്ലബ് സെക്രെട്ടറി ഷബീർ നന്ദി പറഞ്ഞു