28 March 2024 Thursday

ചങ്ങരംകുളത്ത് വ്യാപാരികളുടെ ഉപവാസ സമരം:ഇരുപതോളം വ്യാപാരികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

ckmnews

ചങ്ങരംകുളത്ത് വ്യാപാരികളുടെ ഉപവാസ സമരം:ഇരുപതോളം വ്യാപാരികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു


ചങ്ങരംകുളം:അശാസ്ത്രീയ കോവിഡ് നിയന്ത്രണ ങ്ങൾക്കെതിര 

വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളത്ത് നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്ത

20തോളം പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ടൗണിൽ പ്രകടനം നടത്തിയതിനും മൂന്ന് ടെന്റ് കെട്ടിയത്തിനും കൂട്ടം കൂടിയത്തിനുമാണ് കേസെടുത്തത്. കേസ് നിയമപരമായി തന്നെ നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹി പി പി ഖാലിദ് പറഞ്ഞു