24 April 2024 Wednesday

പുറങ്ങ് മേഖലയിലെ നൂറോളം വരുന്ന വ്യാപാരികൾ കടകൾ പൂർണ്ണമായും അടച്ചു പ്രതിഷേധിച്ചു

ckmnews

പുറങ്ങ് മേഖലയിലെ നൂറോളം വരുന്ന വ്യാപാരികൾ കടകൾ പൂർണ്ണമായും അടച്ചു പ്രതിഷേധിച്ചു


മാറഞ്ചേരി:കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനെന്ന രീതിയിൽ കേന്ദ്ര കേരള സർക്കാറുകൾ ഒരു വിഭാഗം കച്ചവടക്കാരോട് കാണിക്കുന്ന വികലമായ നിയമങ്ങൾ ക്കെതിരെ പുറങ്ങ് മേഖലയിലെ നൂറോളം വരുന്ന വ്യാപാരികൾ കടകൾ പൂർണ്ണമായും അടച്ചു പ്രതിഷേധിച്ചു. വ്യാപര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കുക,ഓൺലൈൻ വ്യവസായ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക,കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് പുറങ്ങ് മേഖലയിലെ നൂറോളം വരുന്ന വ്യാപാരികൾ കടകൾ പൂർണ്ണമായും അടച്ചു കൊണ്ട് പുറങ്ങ് പള്ളിപ്പടിയിൽ ഉപവാസ സമരം സഘടിപ്പിച്ചത്.വിജയൻ കണ്ണത്തിന്റ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉപവാസ സമരം വ്യാപാരി വ്യവസായിഏകോപന സമിതി മലപ്പുറം ജില്ല സെക്രട്ടറി  ടിസിഎം ഫൈസൽ ഉത്ഘാടനം ചെയ്തു.സിപി അഷ്‌റഫ്‌,ഫിൽദകബീർ ദിനേശൻ,അലി,പുറങ്ങ്ഫാറൂഖ് കുണ്ടുകടവ് കരീം എം,സക്കീർ മാങ്ങാട്ട്,മുകുന്ദൻ,അനിൽ പുറങ്ങ്,നൂഹ് പള്ളിപ്പടി,നിസാർ ഹോണ്ട പോയിന്റ്,സി ഫക്രുദീൻ എന്നിവർ നേതൃത്വം കൊടുത്തു.പി പി ഉമ്മർ,അക്ബർ മരാമുറ്റം,കബീർ ഹോണ്ട കെയർ,എന്നിവർ പ്രസംഗിച്ചു