18 April 2024 Thursday

ലണ്ടനിൽ വിശ്രമമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ചങ്ങരംകുളം പന്താവൂർ സ്വദേശി.

ckmnews

ചങ്ങരംകുളം: ലണ്ടനിൽ വിശ്രമമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ചങ്ങരംകുളം പന്താവൂർ സ്വദേശി ഇർഷദ്‌.

15 വര്‍ഷത്തോളമായി ലണ്ടനിലെ സ്തിരതാമസമായ ഇർഷാദ്‌ ലണ്ടൻ മലയാളികള്‍ക്കിടയിലും നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും വിശ്രമമില്ലാത്ത പ്രവര്‍ത്തനം നടത്തുന്നത്‌.  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാനിദ്യമായ ലണ്ടനിലെ റെജിസ്റ്റേഡ്‌ ചാരിറ്റി സഘ‌ടനയായ സമസ്ത ലണ്ടൻ കൾച്ചറൽ സെന്റ്‌ർ SLCC COVID 19Help desk വഴി യുക്കെയിൽ ആരംഭിച്ച ഭക്ഷണ കിറ്റ്‌വിതരണത്തിന്റെ മുന്നിലും  ഇർഷാദിന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ്‌ നാട്ടിലും ചര്‍ച്ചയാവുന്നത്. ലണ്ടനിൽ നിരവധി പ്രയാസങ്ങൾ അനുഭവപെടുന്ന സ്റ്റുഡൻസിനും വിസിറ്റ്‌ വിസയിൽ വന്ന് ബുദ്ദിമുട്ടുന്നവർക്കും ജാതി മതഭേതമന്യേ ഒരു  അത്താണിയാണ് സമസ്ത ലണ്ടൻ കൾച്ചറൽ സെന്റർ... കൂടാതെ പ്രായമുള്ളവർക്കും അസുഖമൂലം വീട്ടിൽ നിന്നും പുറത്ത്‌ എറങ്ങാൻ പറ്റാത്തവർക്കും മരുന്ന് വാങ്ങാനും ഷോപ്പിംങ്ങ്‌ ചെയ്യാനും ഇർഷാദിന്റെ ഫോണിലേക്ക്‌ ഒരു കോൾ മതി... അദേഹം ഉടനെ എത്തും .  കക്കിടിപ്പുറം ആസ്താനമായി പ്രവർത്തിക്കുന്ന നാട്ടുകൂട്ടം വാട്ട്സാപ്പ്‌ ഗ്രൂപ്പിന്റെ കീഴിലാണ്‌ നാട്ടിലെ ചാരിറ്റിപ്രവർത്തനങ്ങളിൽ  ഇർഷാദ്‌ പങ്കാളിയാകുന്നത്‌.