20 April 2024 Saturday

റേഷൻ കാർഡ് തരം തിരിക്കൽ മാനദണ്ഡങ്ങൾ പുനപരിശോധിക്കണം:യൂത്ത് ലീഗ്

ckmnews

റേഷൻ കാർഡ് തരം തിരിക്കൽ മാനദണ്ഡങ്ങൾ പുനപരിശോധിക്കണം:യൂത്ത് ലീഗ്   


എടപ്പാള്‍:മുൻഗണനാ ലിസ്റ്റിൽ നിന്ന് അനർഹരെ ഒഴിവാക്കാനെന്ന പേരിൽ സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് തിരിച്ചടി ആകുമെന്നതിനാൽ സർക്കാർ പുന:പരിശോധനക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്  മുസ്ലിം യൂത്ത് ലീഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണയും ജനകീയ പരാതി സമർപ്പണവും നടത്തി .മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്  ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് ഐ.പി.ജലീൽ അദ്ധ്യക്ഷത വഹിച്ചു,മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി  കെ.സി.ശിഹാബ്  സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു .പൊന്നാനി , തവനൂർ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റികളുടെ ഭാരവാഹികളായ കെ.പി. അൻവർ ,സി.കെ.അഷ്റഫ് , കെ.വി.റഫീഖ് , ഇ.പി. അലി അഷ്ക്കർ , വി.പി.എ റഷീദ് , മുനീർ ചെറവല്ലൂർ , എ.എ റഊഫ് , സമീർ ബെസ്റ്റ് ചോയ്സ് , എൻ.ഫസലു റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു .