20 April 2024 Saturday

മദ്രസ്സ വിദ്യാർത്ഥികൾക്ക് യൂത്ത് ലീഗ് നൽകുന്ന പഠന ഉപകരണങ്ങൾ കൈമാറി

ckmnews

മദ്രസ്സ വിദ്യാർത്ഥികൾക്ക് യൂത്ത് ലീഗ് നൽകുന്ന പഠന ഉപകരണങ്ങൾ കൈമാറി


എടപ്പാൾ: മദ്രസ്സ കുട്ടികൾക്ക് യൂത്ത് ലീഗ് പഠന ഉപകരണങ്ങൾ കൈമാറി.പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങൾ ഷരീഫ് ദാരിമിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.വി.കെ.എ മജീദ് അദ്ധ്യക്ഷനായി.എടപ്പാൾ അങ്ങാടി മഹല്ലിൽ തലമുണ്ട, തട്ടാൻപടി ,പൊറൂക്കര എന്നീ മദ്രസ്സയിലേക്കാണ്  അവശ്യമായ പുസ്തകങ്ങൾ നൽകിയത്. 8, 9 വാർഡ് യൂത്ത് ലീഗ് കമ്മറ്റികൾ നടത്തിയ ബിരിയാണി ചലഞ്ചിലെ  വിഹിതമാണ് പദ്ധതിക്ക് ഉപയോഗിച്ചത്.പത്തിൽ അഷറഫ്, കെ.വി ബാവ , കുട്ടി എടപ്പാൾ, എം.വി ഹസൈനാർ, അദീബ്, അഫ്സൽ . ടി എന്നിവർ പങ്കെടുത്തു.