29 March 2024 Friday

ലീഡർ കെ കരുണാകാരന്റെ 103 ആം ജന്മദിനം പുസ്തക വിതരണം നടത്തി ആചരിച്ചു

ckmnews

ലീഡർ കെ കരുണാകാരന്റെ 103 ആം ജന്മദിനം പുസ്തക വിതരണം നടത്തി ആചരിച്ചു


ചങ്ങരംകുളം:യൂത്ത് കെയർ നന്നംമുക്ക് തെക്കുമുറി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നേതാവ് ലീഡർ കെ കരുണാകാരന്റെ 103ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധനരായ 103 കുടുംബംങ്ങളിലെ കുട്ടികൾക്ക് നോട്ട് പുസ്തകങ്ങളും, പഠനോപകരണങ്ങളും വിതരണം നടത്തി.നന്നംമുക്ക് തെക്കുമുറി യിലെ യൂത്ത് കെയർ പ്രവർത്തകർ മഹാത്മ സോഷ്യൽ ബ്രിഗേഡിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘട്ടിപ്പിച്ചത്.കോവിഡ് മാനദണ്ടം പ്രകാരം നടന്ന ചടങ്ങ് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സിദ്ദിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ഉമ്മർ കുളങ്ങര അധ്യക്ഷം വഹിച്ചു.കണ്ണൻ നമ്പ്യാർ, അനീഷ് മൂക്കുതല, ഷബീൽ, അഷ്‌റഫ്‌ പുറത്താട്ട്, നസീർ കെ വി, അബ്ദുട്ടി, കലാം പന്തേൻകാടൻ, യൂസഫ് കെ വി, രാജൻ, പ്രമോദ്, സുഗതൻ, കമറുദ്ധീൻ കെ വി, സിദ്ദിഖ്‌ വി എം എന്നിവർ ആശംസകൾ നേർന്നു.സുജീഷ് നന്ദി പറഞ്ഞു