28 March 2024 Thursday

കടച്ചക്ക പൊട്ടിക്കാന്‍ പ്ലാവില്‍ കയറിയ യുവാവ് കാല്‍വഴുതി വീണുമരിച്ചു.സംഭവം പെരുമ്പിലാവിൽ

ckmnews



പെരുമ്പിലാവ്:കടച്ചക്ക പൊട്ടിക്കാന്‍ പ്ലാവില്‍ കയറിയ യുവാവ് കാല്‍വഴുതി വീണുമരിച്ചു.നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ മൂളിപറമ്പ് വടക്കുമുറി വീട്ടില്‍ ഗോപാലന്റെ മകന്‍ 

നിഖിൽ(28)  ആണ് മരിച്ചത്.പ്ലാവില്‍ നിന്നു വീണ ഉടനെ നിഖിലിനെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് പറ്റിയ ക്ഷതമാണ് മരണകാരണമെന്ന് അറിയുന്നു.അവിവാഹിതനാണ്.

 അമ്മ: ഇളമതി. 

നിധിന്‍. നീപിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.