29 March 2024 Friday

ചാലിശ്ശേരി സ്വദേശി സൈജു സി സൈമനെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് അഭിനന്ദിച്ചു

ckmnews

ചാലിശ്ശേരി സ്വദേശി സൈജു സി സൈമനെ തൃത്താല ബ്ലോക്ക് പഞ്ചായത്ത്  അഭിനന്ദിച്ചു


ചങ്ങരംകുളം:ഇന്ത്യൻ റെയിൽവേയുടെ  പ്രധാനപ്പെട്ട അറുപത് സ്റ്റേഷനുകൾ കുപ്പിയിൽ ഒരുക്കി  ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ചാലിശ്ശേരി സ്വദേശി സൈജു സി സൈമനെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന അഭിനന്ദിച്ചു.പുതിയതരത്തിലും വർണ്ണത്തിലും   ഇനിയും കൂടുതൽ ചിത്രങ്ങൾ വരക്കുന്നതിന് സൈജുവിന് എല്ലാ ആശംസകളും ബ്ലോക്ക് പ്രസിഡൻറ് അറിയിച്ചു.  രണ്ടര ഇഞ്ച് വീതിയും പതിനൊന്ന് ഇഞ്ച് നീളവും ഉള്ള കുപ്പിക്ക് മുകളിൽ  നീല ,കറുപ്പ് കളർ പെയ്യിൻ്റ് ഉപയോഗിച്ച് നാൽപത്തിരണ്ട്  മിനിട്ട് സമയം എടുത്താണ് ഇന്ത്യയുടെ ഭൂപടം വരച്ച് രാജ്യത്തെ പ്രധാനപ്പെട്ട അറുപത് റെയിൽവേ സ്റ്റേഷനുകൾ അടയാളപ്പെടുത്തിയത്.

ചടങ്ങിൽ ബ്ലോക്ക് മെമ്പർ ധന്യസുരേന്ദ്രൻ ,റംല ,സുമ , ഷിബിൻ , മണി എന്നിവർ പങ്കെടുത്തു.