25 April 2024 Thursday

ഡിജിറ്റൽ സ്മാർട്ട് ഫോൺ ലൈബ്രറി ഒരുക്കി തണ്ണീർക്കോട് എസ്.ബി.എസ് സ്കൂൾ

ckmnews

ഡിജിറ്റൽ സ്മാർട്ട് ഫോൺ ലൈബ്രറി  ഒരുക്കി തണ്ണീർക്കോട്  എസ്.ബി.എസ് സ്കൂൾ 


ചങ്ങരംകുളം:ചാലിശ്ശേരി തണ്ണീർക്കോട് സീനിയർ ബേസിക് യു.പി സ്കൂൾ ഓൺ ലൈൻ പ0ന സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ സ്മാർട്ട് ഫോൺ ലൈബ്രറി ഒരുക്കി മാതൃകയായി.ലൈബ്രറിയിലേക്ക് ലഭിച്ച ഫോണുകൾ ഓൺ ലൈൻ പ0നത്തിനായി മൊബെൽ  ഫോണുകൾ ഇല്ലാത്ത വിദ്യാർത്ഥികളുടെ ബുദ്ധിമുണ്ട് അറിഞ്ഞാണ്  ലെബ്രറിയിലൂടെ വിദ്യാർത്ഥികൾക്ക്  ഫോണുകൾ നൽകിയത്.ഫോണുകൾ ദുരുപയോഗം തടയുന്നതിനായി ആറ് മാസത്തിലൊരിക്കൽ  ഫോണുകൾ 

സ്കൂളധികൃതരുടെ പരിശോധനക്ക് വിധേയമാക്കണം. അദ്ധ്യയന വർഷം പൂർത്തിയായൽ  എല്ലാവരും ഫോൺ സ്കൂൾ ലൈബ്രറിയിലേക്ക് തിരിച്ച് നൽകണം.സ്കൂൾ സ്റ്റാഫും വിരമിച്ച അദ്ധ്യാപകരും ചേർന്നാണ് ആദ്യഘട്ടത്തിൽ പതിനഞ്ച് ഫോണുകൾ ലൈബ്രറിയിലേക്ക്  സൗജന്യമായി നൽകിയത്.കൂടുതൽ സമാർട്ട് ഫോണുകൾ ലൈബ്രറിയിലേക്ക് ഒരുക്കാനും പദ്ധതിയുണ്ട്.ചാലിശ്ശേരി ഗ്രാമപഞ്ചായത്തംഗം ഷഹന അലി ഫോണുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.പി ടി എ പ്രസിഡൻ്റ് മണികണ്ഠൻ അധ്യക്ഷനായി.തൃത്താല എ ഇ ഒ സിദ്ദിഖ് പി.വി , സ്കൂൾ പ്രധാനദ്ധ്യാപിക പ്രീതി പി.കെ  ,എസ്.എസ്.ജി കൺവീനർ മജീദ് , സെക്രട്ടറി സേതുമംഗലത്ത് , മുൻ അദ്ധ്യാപകരായ ശശീധരൻ കെ ,ജീജാബായ് കെ.കെ ,  എം ടി എ പ്രസിഡൻ്റ് സന്ധ്യ ജി എന്നിവർ സംസാരിച്ചു.