29 March 2024 Friday

കായികരംഗത്തിനപ്പുറം കൃഷിയിലും കുതിക്കാനൊരുങ്ങി ചാലിശ്ശേരി ജിസിസി ക്ലബ്ബ്

ckmnews

കായികരംഗത്തിനപ്പുറം 

കൃഷിയിലും കുതിക്കാനൊരുങ്ങി

ചാലിശ്ശേരി ജിസിസി ക്ലബ്ബ്


ചങ്ങരംകുളം:ചാലിശ്ശേരി ജിസിസി ആർട്സ് ആൻറ് സ്പോർട്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ സമഗ്ര പച്ചക്കറികൃഷി പദ്ധതിക്ക് തുടക്കമായി.കോവിഡ് കാലത്ത് കളിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ  പച്ചക്കറികൃഷിയിലും ഗോളടിക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം ശ്രമം.ക്ലബ്ബിന് മുൻവശത്ത് കായിക പ്രേമികളും ,കായിക താരങ്ങളും ചേർന്ന്   വിഷ രഹിത പച്ചക്കറി തോട്ടം  ഒരുക്കുന്നത് .എഴുപത്തോളം വലിയ ഗ്രോ ബാഗുകളിലാണ്  തക്കാളി ,വെണ്ട , പയർ ,മുളക് , തുടങ്ങിയ പച്ചക്കറി വിത്തുക്കൾ നട്ടു.പച്ചക്കറി തോട്ടത്തിലേക്കുള്ള തൈകൾ സൗജന്യമായി  നൽകി  കൃഷിഭവൻ എല്ലാ പിൻതുണയും നൽക്കുന്നുണ്ട്.തോട്ടത്തിൽ  നിന്ന് ഓണത്തിന് വിളവെടുപ്പ് നടത്താനാണ് പദ്ധതി.ക്ലബ്ബ് ഇതിനായി ജലസേചനം ഒരുക്കി അംഗങ്ങൾ രാവിലെയും ,വൈകീട്ടും വെള്ളം നൽകി  പച്ചക്കറി കൃഷിയെ പരിപാലിക്കുന്നത്.കൂടാതെ  പഴയ പഞ്ചായത്താഫീസ് മുതൽ തൃശൂർ ജില്ലാതിർത്തി വരെ റോഡിന് ഇരുവശവും തൊഴിലുറപ്പ് തൊഴിലാളികൾ നട്ടുപിടിപ്പിച്ച  മരങ്ങൾ ഇരുമ്പ് നെറ്റ് കെട്ടി സംരക്ഷിക്കാനും ജിസിസി  ക്ലബ്ബ് പദ്ധതി ഒരുക്കുന്നുണ്ട്. പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് എ വി സന്ധ്യ ,വാർഡ് മെമ്പർ ആനിവിനു എന്നിവർ സംയുക്തമായി നിർവ്വഹിച്ചു.ക്ലബ്ബ്  പ്രസിഡന്റ് ഷാജഹാൻ നാലകത്ത്  അധ്യക്ഷനായി.


 വൈസ് പ്രസിഡൻ്റ് ഇക്ബാൽ എ.എം , സെക്രട്ടറി മസൂദ് ടി.എം ,ജോ: സെക്രട്ടറി നൗഷാദ് എ.എം , എ.സി ജോൺസൻ   ,റംഷാദ് കെ.എച്ച്, നാസർ  പി.കെ , തോംസൺ പി.സി  തുടങ്ങിയവരും  ക്ലബ്ബ് അംഗങ്ങളും  ചടങ്ങിൽ  പങ്കെടുത്തു.