19 April 2024 Friday

വിവിധ ആവശ്യങ്ങള്‍ ഇന്നയിച്ച് പ്രതിസന്ധിയിലായ ലൈറ്റ് &സൗണ്ട് പന്തല്‍ വര്‍ക്ക് അസോസിയേഷന്‍ സമരത്തിന്

ckmnews

വിവിധ ആവശ്യങ്ങള്‍ ഇന്നയിച്ച് പ്രതിസന്ധിയിലായ ലൈറ്റ് &സൗണ്ട് പന്തല്‍ വര്‍ക്ക് അസോസിയേഷന്‍ സമരത്തിന്


ചങ്ങരംകുളം:വിവിധ ആവശ്യങ്ങള്‍ ഇന്നയിച്ച് പ്രതിസന്ധിയിലായ ലൈറ്റ് &സൗണ്ട് പന്തല്‍ വര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി  സമരത്തിനൊരുങ്ങുന്നു.ജൂലൈ 7 സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി  മലപ്പുറം ജില്ലയില്‍ കളക്ട്രറേറ്റ് ഉള്‍പ്പെടെ 31 കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തും.ചങ്ങരംകുളം മേഖല കമ്മിറ്റി ആലംകോട് വില്ലേജിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


പ്രതിസന്ധിയിലായ ലൈറ്റ് &സൗണ്ട് പന്തല്‍ വര്‍ക്ക് അവശ്യ സര്‍വീസ് ആയി പ്രഖ്യാപിക്കുക,വാക്സിന്‍ സ്വീകരിച്ച ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വിവാഹം അടക്കമുള്ള പരിപാടികള്‍ക്ക് അംഗീകാരം നല്‍കുക,വാഹനങ്ങള്‍ക്ക് നികുതി ഇളവും വായ്പമൊറൊട്ടേറിയവും നല്‍കുക,10 ലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കുക,സാമ്പത്തിക പാക്കേജ് അനുവദിക്കുക

ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. താഹിര്‍ ഇസ്മായില്‍,കെവി ഇബ്രാഹിം,ഫാഷന്‍ മുഹമ്മദ്,ഇവി മുഹമ്മദ് എന്ന മാമു,ചമയം അഷറഫ്,ഇവിഎ കരീം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.