25 April 2024 Thursday

അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ വ്യാപാരികൾ കടകൾ അടച്ച്‌ പണിമുടക്കുന്നു.

ckmnews

അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ വ്യാപാരികൾ കടകൾ അടച്ച്‌ പണിമുടക്കുന്നു.


ചങ്ങരംകുളം:സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 6 ന് കടകൾ അടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സമരത്തിന്റെ ഭാഗമായ് ആലംങ്കോട് ,നന്നംമുക്ക് പഞ്ചായത്തുകളിലെ വ്യാപാരികളും കടകൾ അടച്ച്‌ പങ്കെടുക്കും.അശാസ്ത്രിയമായ കോവിസ് മാനദണ്ഡം അവസാനിപ്പിക്കുക.എല്ലാ കടകളും നിശ്ചിത സമയം തുറക്കാൻ അനുവദിക്കുക.വ്യാപാരികൾക്കു നേരെയുള്ള പോലീസിന്റെ അധി ക്രമം അവസാനിപ്പിക്കുക.ചെറുകിട വ്യാപാരികൾക്ക് സഹായം നൽകുക.പൂട്ടി കിടന്ന സമയത്തെ കറന്റ് ബിൽ ഒഴിവാക്കുക.മൂന്ന് മാസത്തെ വാടക ഒഴിവാക്കാൻ നടപടി സ്വീകരിക്കുക.എല്ലാ വ്യാപാരികൾക്കും സൗജന്യമായി വാക്സിൻ നൽകുക.കടകൾ പൂട്ടി ഇട്ടതു മൂലം വന്ന നഷടങ്ങൾ സർക്കാർ നൽകുക.വ്യാപാരികളുടെ ബാങ്ക് ലോൺ പലിശ ഒഴിവാക്കുക.വഴിയോര കച്ചവടം പൂർണമായും നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരംസംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.പിപി ഖാലിദ്,ഒ മൊയ്തുണ്ണി.ഉസ്മാൻ കളേഴ്സ്,ഉമ്മർ കുളങ്ങര,കെ.വി.ഇബ്രാഹിം കുട്ടി.വി.കെ.നൗഷാദ്,സലിം കാഞ്ഞിയൂർ തുടങ്ങിയവര്‍ പങ്കെടുത്തു