25 April 2024 Thursday

ലഹരിവ്യാപനത്തിനെതിരെ 2000 ലധികം വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു

ckmnews

ലഹരിവ്യാപനത്തിനെതിരെ 2000 ലധികം വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു


ചങ്ങരംകുളം:മേഖലയിൽ വർദ്ധിച്ചു വരുന്ന മദ്യ ലഹരി വ്യാപനത്തിനെതിരെ ചങ്ങരംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ 2000 ലധികം വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു.ചങ്ങരംകുളം മേഖലയിലെ മദ്യലഹരി മാഫിയകളെ അമർച്ച ചെയ്യുക.പ്രദേശങ്ങളിൽ നാട്ടുകാരെയും സ്ത്രീകളെയും ആക്രമിച്ച മദ്യലഹരിമാഫിയയെ അമർച്ച ചെയ്യുക,കടുത്ത ശിക്ഷ ഉറപ്പാക്കുക.നാട്ടുകാർക്ക്‌ എതിരെ എടുത്ത കള്ളക്കേസ്‌ അവസാനിപ്പിക്കുക. ലഹരി മാഫിയകളിൽ നിന്ന് പോലീസും സർക്കാരും നാട്ടുകാർക്കും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം‌.