29 March 2024 Friday

ഫുജൈറ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം കൈമാറി

ckmnews



ചങ്ങരംകുളം: ഫുജൈറ കെ എം സി സി സംസ്ഥാന കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചങ്ങരംകുളം കാരുണ്യം  പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുന്ന ധന സഹായം, പള്ളിക്കുന്ന് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി കെ വി ഹംസയുടെ മക്കൾക്ക് നിർമ്മിച്ചു നൽകുന്ന വീടിനുള്ള ധനസഹായം,നിർധനാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ വാങ്ങുന്നതിനുള്ള ധനസഹായം,എന്നിവ ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ഓഫീസിൽ വച്ച് വിതരണം ചെയ്തു.കോഴിക്കോട് സി എച്ച് സെന്ററിന് ആലങ്കോട്   പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സമാഹരിച്ച ഫണ്ട്  പൊന്നാനി മണ്ഡലം കമ്മിറ്റിക്ക് ചടങ്ങിൽവച്ച് കൈമാറി.ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബാപ്പിനു ഹാജി അധ്യക്ഷത വഹിച്ചു.  സി എം യൂസുഫ് സാഹിബ് ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിനുള്ള ധന സഹായം പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ വിതരണം ചെയ്തു.  കരുണ്യം ചെയർമാൻ പി പി അഷ്റഫ് സാഹിബ്‌ ഏറ്റുവാങ്ങി.അഹമ്മദുണ്ണി കാളച്ചാൽ,എം അബ്ബാസലി,ഹമീദ് ചിയ്യാനൂർ,ഷബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന് ,അക്മൽ കോക്കൂർ,ഷഫീക് തച്ചുപറമ്പ്, ഡോക്ടർ മുഹ്സിൻ,ഇജാസ് അബ്ദുൽ ഹയ്യ്,ഹമീദ് കാണിയിൽ,പി കെ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു