24 April 2024 Wednesday

തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

ckmnews

പാലോട് : തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നന്ദിയോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യാ ഭവനില്‍ അരുണ്‍ എന്ന എന്ന റെമോ കണ്മന്‍ (21) പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം ആറ് മണിയോടെയാണ് സംഭവം. പ്രതി തന്റെ സ്വന്തം വീട് അടിച്ച്‌ തകര്‍ക്കുകയും മാതാപിതാക്കളെയും ഭാര്യയും അക്രമിച്ച്‌ പുറത്താക്കുകയും ചെയ്തു. ഇതിനു ശേഷം ഇയാള്‍ വീടിന് അടുത്തുള്ള തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ കടന്ന് പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴക്കും പ്രതി സമീപത്തെ വനത്തില്‍ ഒളിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പിടിയിലായത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.