28 March 2024 Thursday

ഫുട്ബോള്‍ കൊണ്ട് മായാജാലങ്ങള്‍ തീര്‍ത്ത് തീര്‍ത്ത് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി ഇന്ത്യ ബുക് ഓഫ് റെക്കോർഡും ഏഷ്യ ബുക് ഓഫ് റെക്കോർഡും കടന്ന അഖിലിക്ക് യൂണിവേഴ്സൽ റെക്കാർഡും

ckmnews

ഫുട്ബോള്‍ കൊണ്ട് മായാജാലങ്ങള്‍ തീര്‍ത്ത്  തീര്‍ത്ത് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി


ഇന്ത്യ ബുക് ഓഫ് റെക്കോർഡും ഏഷ്യ ബുക് ഓഫ് റെക്കോർഡും കടന്ന അഖിലിക്ക്

 യൂണിവേഴ്സൽ റെക്കാർഡും


രണ്ടു ബക്കറ്റ് അതിനു മുകളിൽ രണ്ടു ഫുട്ബോൾ  അതിനും മുകളിൽ മൂതുകത്ത് മറ്റൊരു ഫുട്ബോളുമായി അഖിൽ റാസി നടത്തിയ  പ്രകടനങ്ങള്‍ക്ക് ലഭിച്ചത് യൂണിവേഴ്സല്‍ റെക്കോര്‍ഡ് .51 സെക്കൻഡ് കൊണ്ടാണ് ദേഹത്തണിഞ്ഞ നാലു ജഴ്സി മുതുകത്ത് കയറ്റി വച്ച പന്ത് വീഴാതെ പുഷ്പം പോലെ ഊരി മാറ്റി . മുതുകത്ത് നിന്ന് പന്തും വീണില്ല .പന്തുകൾക്കു മുകളിലെ അഖിലും വീണില്ല .പയ്യൻസിന്റെ ഫുട്ബാൾ  മായാജാലം കണ്ടു വീണുപോയത് യൂണിവേഴ് സൽ റെക്കാർഡ് ഫോറമാണ് .അഖിലി ന്റെ റെക്കാർഡ് അംഗീകരിച്ച് ഇ - മെയിൽ സർട്ടിഫിക്കറ്റും എത്തി .


വിസ്മയിപ്പിക്കുന്ന ഫുട്ബോൾ സ്കില്ലുകൾകൊണ്ട് ബഹുമതികൾ വാരിക്കൂട്ടുന്നതിൽ മിടു ക്കനാണ് ഈ ചങ്ങരംകുളം സ്വദേശി . കഴിഞ്ഞ വർഷം ഇന്ത്യ ബുക് ഓഫ് റെക്കോർ ഡ്സിലും ഏഷ്യ ബുക് ഓഫ് റെക്കോർഡ്സി ലും ആഖില്‍ സ്വന്തം പേരെഴുതിച്ചേർത്തിരുന്നു .ഫുട്ബോൾ നിലത്തുവീഴാതെ പലതരം അഭ്യാസങ്ങൾ കാണിക്കുന്ന അഖിൽ മികച്ച വോളിബോൾ താരം കൂടിയാണ് . സ്കൂൾ കാ ലഘട്ടത്തിൽ മലപ്പുറം ജില്ലയ്ക്കുവേണ്ടി സം സ്ഥാനതലത്തിൽ കളിച്ചിട്ടുണ്ട് . നിലവിൽ കൈരളി പള്ളിക്കരയുടെ താരം കൂടിയാണ് . സുബ്രഹ്മണ്യൻ പേരശ്ശനൂരിന്റെ കീഴിലുള്ള പരിശീലനമാണ് അഖിലിന്റെ ഫുട്ബോൾ സ്കില്ലുകളെ വളർ ത്തിയെടുത്തത് . പിന്നീട് ഐഡിയൽ കടക ശ്ശേരി സ്കൂളിലെ പഠനകാലത്തും പന്തടക്കം കാണിച്ച് കാണികളുടെ കയ്യടി നേടി . കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പടയിൽ അംഗമായ അഖിൽ അവർ സംഘടിപ്പിച്ച സ്പിൽ മത്സരത്തിലും വിജയിയായിരുന്നു .ഫുട്ബോൾ ആരാധക രായ പിതാവ് എ.അബ്ദുൽ നാസറും മാതാവ് എ.വി.റസിയയും സഹോദരൻ അജ്മൽ നാസറുമാണ് അഖിലിനു പ്രോത്സാഹനവു മായി പിന്നിലുള്ളത് .നിലവിൽ മംഗളൂരുവിൽ ഫിസിയോതെറാപ്പി പഠിക്കുന്ന ആഖിൽ മെസ്സിയുടെയും അർ ജന്റീനയുടെയും കടുത്ത ആരാധകനാണ് . കോപ്പ അമേരിക്കയിൽ അർജന്റീന തന്നെ കപ്പടിക്കുമെന്നാണ് പ്രവചനം . യൂറോകപ്പിൽ ഇറ്റലിയാണ് ഇഷ്ട ടീം