19 April 2024 Friday

നമുക്കൊരുക്കാം , അവർ പഠിക്കട്ടെ " പദ്ധതിയുടെ ഭാഗമായി പാഠ പുസ്തകൾ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം :"നമുക്കൊരുക്കാം , അവർ പഠിക്കട്ടെ " പദ്ധതിയുടെ ഭാഗമായി ചിയ്യാനൂർ ലിവാഹുൽ ഹുദാ കൾച്ചറൽ ഫൗഡേഷൻ കിഴിലുള്ള മദ്റസതുൽ ബദർ വിദ്ധ്യാർത്ഥികൾക്ക് പാo പുസ്തകങ്ങൾ വിതരണം ചെയ്തു. കോവിഡ് പ്രതിസന്ധി മൂലം  പലരും സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് മുഴുവൻ വിദ്യാർത്ഥികൾക്കൾക്കും പാo പുസ്തകങ്ങൾ നൽകിയത്.ശരീഫ് ചുള്ളിയിൽ ആധ്യക്ഷത വഹിച്ചു. മാനേജർ ശാക്കിർ സുഹ് രി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.കെ നിസാർ, ടി.വി റിഹാസ്, സി.കെ അബ്ബാസ്, സി.കെ അഷ്റഫ്, ടി.പി റിയാസ്, ഇ.പി സൈനു നേതൃത്വം നൽകി