23 April 2024 Tuesday

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം നടത്തി

ckmnews



ചങ്ങരംകുളം :ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ ഒതളൂർ പടിഞ്ഞാറ്റുമുറി യൂണിറ്റും വനിതാ വിങ്ങും സംയുക്തമായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.ജൂലൈ 1ന് വിജയികളെ പ്രഖ്യാപിച്ചു.ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംയുക്തമായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കും പരിപാടിയിൽ പങ്കെടുത്തവർക്കുള്ള പ്രോത്സാഹനസമ്മാനവും നൽകി.പരിപാടിയിലെ മുഖ്യഅതിഥികളായി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ .ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ്  പ്രതിഭ ,സിപിഎം ഒതളൂർ  ബ്രാഞ്ച് സെക്രട്ടറി റഫീഖ് ഒതളൂർ ,ഡിവൈഎഫ്ഐ കോക്കൂർ മേഖല സെക്രട്ടറി ഫവാസ് ഒതളൂർ , പന്ത്രണ്ടാം വാർഡ് മെമ്പർ ഷഹാന നാസർ എന്നിവർ പങ്കെടുത്തു.