19 April 2024 Friday

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍:പൊന്നാനി നഗരസഭ കാണിക്കുന്നത് കടുത്ത ജന ദ്രോഹമെന്ന് മുസ്ലിം ലീഗ്

ckmnews

പൊന്നാനി:കൃത്യമായ മാനദണ്ഡങ്ങളില്ലാതെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് വ്യാപാരികളോടും ജനങ്ങളോടും നഗരസഭ കാണിക്കുന്ന കടുത്ത അനീതിയാണെന്ന് മുസ്ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി.കോവിഡ് പ്രതിസന്ധി കാലത്ത് കൃത്യമായ കണക്ക് പോലും ജില്ലാ ഭരണകൂടത്തിന് നല്കാൻ സാധികാത്തത് മൂലം തുടർച്ചയായ ട്രിപ്പിൾലോക്കിലേക്ക് പൊന്നാനിയെ തള്ളിവിട്ടിരിക്കുക്കയാണന്നും ഇത് അംഗീകരിക്കാൻ സാധിക്കാത്ത ജനവഞ്ചനയാണന്നും നേതാഖ്കളായ അഹമ്മദ് ബാഫഖി തങ്ങളും, ജനറൽ ഷാനവാസ് വട്ടത്തൂരും പറഞ്ഞു. കോവിഡ് പ്രിതിരോധ പ്രവർത്തനത്തിൽ ഏകോപനമില്ലാത്തതും , ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുന്നതിൽ ചെയർമാന് സംഭവിച്ച വീഴ്ച മറച്ചുവെക്കാനാണ് ജീവനക്കാരെ കുറ്റപെടുത്തുന്നതെന്നും മുസ്ലിം ലീഗ് നേതാക്കൾ  വിലയിരുത്തി.