29 March 2024 Friday

കരിപ്പൂർ സ്വർണക്കടത്തിൽ സിപിഎമ്മിന്റെ ബന്ധത്തെ കുറിച്ച് അന്വേഷിക്കണം:കെ കെ സുരേന്ദ്രൻ

ckmnews

കരിപ്പൂർ സ്വർണക്കടത്തിൽ സിപിഎമ്മിന്റെ ബന്ധത്തെ കുറിച്ച് അന്വേഷിക്കണം:കെ കെ സുരേന്ദ്രൻ


ചങ്ങരംകുളം:കരിപ്പൂർ സ്വർണക്കടത്തിൽ സിപിഎമ്മിന്റെ ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.സിപിഎമ്മിന്റെ റഡ് വളണ്ടിയർ പോലെ തന്നെ ഗോൾഡ് വളണ്ടിയർമാരും ഉണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്.സ്വർണ്ണ കള്ളക്കടത്തുകാരും  സിപിഎമ്മും  പാർട്ട്ണർഷിപ്പ് കള്ളക്കടത്താണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. യുവമോർച്ച പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി സ്വർണ്ണ കള്ളക്കടത്തിന് എതിരെ നടത്തിയ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല അധ്യക്ഷതവഹിച്ചു.അശോകൻ പള്ളിക്കര.പിവി അജിലേഷ് . ബിബിൻ കോക്കുർ .കെഎസ് യദു കൃഷ്ണൻ.എന്‍ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.