18 April 2024 Thursday

പൊന്നാനിയിൽ വീണ്ടും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് പുന:പരിശോധിക്കണം:യു.ഡി.എഫ്

ckmnews

പൊന്നാനിയിൽ വീണ്ടും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് പുന:പരിശോധിക്കണം:യു.ഡി.എഫ്


പൊന്നാനി:  കോവിഡ് കേസുകൾ കുറഞ്ഞിട്ടും

നഗരസഭയിൽ വീണ്ടും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യത്തെകുറിച്ച്  അന്വഷിച്ച് ലോക്ഡൗൺ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിനോട് ആവശ്യപ്പെട്ടു.ഡി.പി.ആർ കണക്കിലുണ്ടായ പിഴവുകൾമുലം ഒരു നഗരത്തെയും ജനങ്ങളെയും കച്ചവടക്കാരെയും തൊഴിലാളികളെയും ബന്തികളാക്കുന്ന നടപടി തികഞ്ഞ ക്രൂരതയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെട്ടുത്തി.


ചില ജീവനക്കാരുടെ പിഴവുമുലമുണ്ടായ റിപ്പോർട്ടിനെ കുറിച്ച് അന്വഷിച്ച് അവർക്കെതിരെ നടപടി സ്വീകരിക്കണം.


 കലക്ടറുമായും സർക്കാറുമായും അടിയന്തരമായി ബന്ധപ്പെട്ട് ട്രിപ്പിൾ ലോക്ഡൗൺ ഉടനെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.


നഗരത്തിലെ എല്ലാ വാർഡുകളിലും ക്യാമ്പുകൾ നടത്തി വാക്സിൻ നൽകാൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.


മുൻ നഗരസഭ ചെയർമാൻ വി.പി.ഹുസൈൻ കോയ തങ്ങൾ,ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, സുരേഷ് പുന്നക്കൽ,വി.വി.ഹമീദ്,കുഞ്ഞിമുഹമ്മത് കടവനാട്,എം.അബ്ദുൾ ലത്തീഫ്, എ.പവിത്രകുമാർ, നബീൽ നൈതല്ലൂർ എന്നിവർ പങ്കെടുത്തു