19 April 2024 Friday

കെ ടി ഇർഫാന് ശേഷം മലപ്പുറത്തു നിന്നും മറ്റൊരു താരം കൂടി ഒളിമ്പിക്സ് വേദിയിലേക്ക്

ckmnews

കെ ടി ഇർഫാന് ശേഷം മലപ്പുറത്തു നിന്നും മറ്റൊരു താരം കൂടി ഒളിമ്പിക്സ് വേദിയിലേക്ക്


മ​ല​പ്പു​റം: കെ ടി ഇർഫാന് ശേഷം മലപ്പുറത്തു നിന്നും മറ്റൊരു താരം കൂടി ഒളിമ്പിക്സ് വേദിയിലേക്ക്.വരാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സിലേക്ക് 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ എം പി ജാബിർ ആണ് യോ​ഗ്യ​ത നേടിയത് . പി.​ടി. ഉ​ഷ​ക്കു​ ശേ​ഷം ഈ ​ഇ​ന​ത്തി​ല്‍ ഒ​ളി​മ്ബി​ക്​​സ്​ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ്​ മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ന​ക്ക​യം പ​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ജാ​ബി​ര്‍. ലോ​ക റാ​ങ്കി​ങ്ങി​ല്‍ 32ാമ​നെ​ന്ന നി​ല​യി​ലാ​ണ്​ ജാ​ബി​ര്‍ യോ​ഗ്യ​ത നേ​ടി​യ​ത്. ഏ​റ്റ​വും ഒ​ടു​വി​ല്‍ പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ല്‍ ന​ട​ന്ന ദേ​ശീ​യ ഇ​ന്‍​റ​ര്‍​സ്​​റ്റേ​റ്റ്​ അ​ത്​​ല​റ്റി​ക് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.