24 April 2024 Wednesday

അയിരൂർ കളത്തിൽ പടി റോഡിന് ശാപമോക്ഷമാകുന്നു റോഡ് നവീകരണത്തിന് 15 ലക്ഷം

ckmnews

അയിരൂർ കളത്തിൽ പടി റോഡിന് ശാപമോക്ഷമാകുന്നു റോഡ് നവീകരണത്തിന്  15 ലക്ഷം


എരമംഗലം:വെളിയംങ്കോട് പെരുമ്പടപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയിരൂർ കളത്തിൽപടി റോഡിനാണ് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചത് .ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഏറെ ദുഷ്കരമായി പൊടിപൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചിരുന്നത്. മഴ പെയ്താല്‍ വെള്ളകെട്ട് ഒഴിയാതെ ദുരിതത്തിലാണ് ഇവിടെത്തെ ജനങ്ങൾ പ്രവൃത്തി പൂര്‍ത്തിയായാല്‍ വെള്ളക്കെട്ടിനും പരിഹാരമാവും.റോഡിന്റെ ഭൂരി ഭാഗവും റീ ടാറിംഗും ആവശ്യമായ സ്ഥലത്ത് ഡ്രൈനേജ് നിർമ്മിച്ചും വെളളക്കെട്ട് ഒഴിവാക്കുന്നതിനായി അവിടെ റോഡ്ഉയർത്തി കോൺക്രീറ്റ് ചെയ്തുമായിരിക്കും നിർമ്മാണം നടക്കുകയെന്ന് ജില്ലാ പഞ്ചായത്ത് അംഗം സുബൈര്‍ പറഞ്ഞു. പെരുമ്പടപ്പ് പഞ്ചായത്ത് ഏ ഇ യും ഓവർസിയറും ബ്ലോക്ക് മെമ്പർ സൗദാമിനിയും വാർഡ് മെമ്പർ വിജിതയും പങ്കെടുത്തു.എസ്റ്റിമേറ്റ് പാസ്സായാൽ ഉടനെ തന്നെ പണിപൂർത്തികരിച്ച് യാത്രക്കാർക്കായ് തുറന്നുകൊടുക്കും.


റിപ്പോർട്ട്

അറമുഖൻ സോനാരെ