24 April 2024 Wednesday

വിദ്യാർഥികൾക്ക് ആശ്വാസമായി എം.എസ്.എഫ് പരീക്ഷ വണ്ടി

ckmnews

വിദ്യാർഥികൾക്ക് ആശ്വാസമായി എം.എസ്.എഫ് പരീക്ഷ വണ്ടി


ചങ്ങരംകുളം: പരീക്ഷ എഴുതുന്നതിനു വേണ്ടി വിദ്യാലയങ്ങളിലേക്ക് എത്താൻ യാത്രാ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി എം.എസ്.എഫ് ഒരുക്കിയ പരീക്ഷാ വണ്ടികൾ പ്രവർത്തനം തുടങ്ങി.പരീക്ഷ വണ്ടി എം.എസ്.എഫ് നരണിപ്പുഴ മുഹമ്മദലി  ഫ്ലാഗ് ഓഫ് ചെയ്തു.എം.എസ്.എഫ് നന്നംമുക്ക് പഞ്ചായത്ത് എം എസ് എഫിന്റെയും നരണിപ്പുഴ ശാഖയുടെയും ജനറൽ സെക്രട്ടറിയായ റിസാൽ നരണിപ്പുഴ,വൈറ്റ് ഗാർഡ് അംഗം ഇഖ്ബാൽ നരണിപ്പുഴ, ഹമീദ് നരണിപ്പുഴ, സിദ്ധീഖ് എന്നിവർ പങ്കെടുത്തു.പരീക്ഷ എഴുതുന്നതിനുവേണ്ടി  വിദ്യാലയങ്ങളിലേക്ക് യാത്ര ബുദ്ധിമുട്ട് നേരിടുന്ന  നരണിപ്പുഴയിലെ വിദ്യാർഥികൾക്ക് താഴെ കാണുന്ന  നമ്പറിൽ  ബന്ധപ്പെടുക


☎️അൻവർ   94950 20966

☎️റിസാൽ     91887 38448

☎️ഷബീബ്    99462 80437