20 April 2024 Saturday

ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ഒരുക്കി വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ

ckmnews

ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ഒരുക്കി വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ


ചങ്ങരംകുളം:കോവിഡ് മഹാമാരിയുടെ കാലത്ത്  

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ പ്രയാസം അനുഭവിക്കുന്ന വാർഡിലെ  പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ, ടീവി, കേബിൾ കണക്ഷൻ എന്നിങ്ങനെയുള്ള പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ സുമനസുകളുടേയും, സംഘടനകളുടെയും, സഹകരണത്തോടെ ഒരുക്കി നന്നംമ്മുക്ക് പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ.വീട്ടിൽ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോൺ, ടീവി, ടാബ് ലറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് പോലും ഇല്ലാത്ത വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ നിന്ന്  മേൽ പറഞ്ഞ മാനദണ്ഡങ്ങൾ കൃത്യമായി ഉറപ്പ് വരുത്തിയാണ്  അർഹതപ്പെട്ടവരെ കണ്ടതിയത്.ഈ പദ്ധതിയുമായി സഹകരിച്ച സമനസുകൾക്ക് സാദിഖ് നെച്ചിക്കൽ നന്ദി അറിയിച്ചു.