29 March 2024 Friday

റേഷൻ സമ്പ്രദായം അട്ടിമറിക്കരുത് റേഷൻ കടകൾക്ക് മുന്നിൽ ജനകീയ പ്രധിഷേധം തീർത്ത് മുസ്‌ലിം യൂത്ത് ലീഗ്

ckmnews

റേഷൻ സമ്പ്രദായം അട്ടിമറിക്കരുത് റേഷൻ കടകൾക്ക് മുന്നിൽ ജനകീയ പ്രധിഷേധം തീർത്ത് മുസ്‌ലിം യൂത്ത് ലീഗ്


ചങ്ങരംകുളം:1000ചതുരശ്ര അടി വീട് ,4ചക്ര വാഹനം തുടങ്ങി പാവപ്പെട്ടവന്റെ കഞ്ഞിയിൽ കല്ലിടുന്ന രീതിയിലുള്ള റേഷൻ കാർഡ് തരം തിരിക്കൽ മാനദണ്ടങ്ങളിൽ മാറ്റം വരുത്തുക,റേഷൻ ഷാപ്പുകൾ മുഘേന നൽകുന്ന സാധനങ്ങളുടെ അളവ് വെട്ടിക്കുറച്ച നടപടി പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത റേഷൻ സമരത്തിന്റെ ആലംകോട് പഞ്ചായത്ത് തല ഉദ്ഘാടനം ചങ്ങരംകുളത്തെ റേഷൻ ഷോപ്പിന് മുന്നിൽ പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ സികെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ജീവിതത്തിന്റെ 80%സമ്പാദ്യമുപയോഗിച്ചോ ലോണെടുത്തോ മെച്ചപ്പെട്ട പാർപ്പിട സൗകര്യമൊരുക്കുന്ന  സാധാരക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തൽ അനിവാര്യമെണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ആദ്ദേഹം ആവശ്യപ്പെട്ടു.ആലംകോട് പഞ്ചായത്തിലെ മുഴുവൻ റേഷൻ കടകൾക്ക് മുന്നിലും യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് സമരം നടക്കുന്നുണ്ട്.

ആലംകോട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം അധ്യക്ഷനായിരുന്നു .മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രെട്ടറി കെഎം ഹാരിസ് ,സഫീർ ചിയ്യാനൂർ ,ബഷീർ പന്താവൂർ ,ഷഫീക് തച്ചുപറമ്പ് ,ബിലാൽ ഒതളൂർ ,ഷിബിൽ മാങ്കുളം ,ഇന്താസ് കോലിക്കര,റൗഫൽ ചിയ്യാനൂർ തുടങ്ങിയവർ  പ്രധിഷേധത്തിന് നേതൃത്വം നൽകി .