25 April 2024 Thursday

കേരള ബേക്കേഴ്സ് അസോസിയേഷൻ ആംബുലന്‍സ് ഡ്രൈവേഴ്സിനെ ആദരിച്ചു

ckmnews

കേരള ബേക്കേഴ്സ് അസോസിയേഷൻ ആംബുലന്‍സ് ഡ്രൈവേഴ്സിനെ ആദരിച്ചു


ചങ്ങരംകുളം:കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നാടും നഗരവും വിറങ്ങലിച്ചു കൊണ്ട് നിൽക്കെ, സ്വന്തം ജീവൻ പോലും നോക്കാതെ രോഗികൾക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുവാനും മരണപ്പെട്ടവരുടെ ഭൗതികശരീരം യഥാവിധി സംസ്കരിക്കുന്നതിനും മറവു ചെയ്യുന്നതിനും സന്നദ്ധരായ ആംബുലൻസ്  ഡ്രൈവർമാരെ ആദരിച്ചു. കേരള ബേക്കേഴ്സ് അസോസിയേഷൻ പൊന്നാനി, തവനൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ചടങ്ങ് ചങ്ങരംകുളത്ത് നടന്നു. നാഹിർ ആലുങ്ങൽ സ്വാഗതവും, റഫീഖ് നെഹൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മിസിരിയ ഉദ്ഘാടനം ചെയ്തു.തുടർന്ന് ആംബുലൻസ്‌ ഡ്രൈവർമാരെ പൊന്നാട അണീക്കലും സ്വീറ്റ് വിധരണവും ആലംകോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചര്‍ നിർവഹിച്ചു. നന്നംമുക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,മെമ്പർ തെസ്നി. റഷീദ് മൈക്രോ,ലത്തീഫ് നെഹൽ,ഷംസു നൈസ്  അമ്പാസ്,AODA തൃശൂർ ജില്ല പ്രസിഡന്റ് ബാബു എന്നിവർ സംസാരിച്ചു. സമീർസോനാസ് നന്ദിയും പറഞ്ഞു.