ചങ്ങരംകുളം:സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചര കോടി രൂപ ചിലവില്‍ നടന്ന് വരുന്ന ചങ്ങരംകുളം ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എ പി നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആവശ്യം വന്നാല്‍ കൂടുതല്‍ പണം അനുവദിക്കുമെന്നും എംഎല്‍എ പറഞ്ഞു.ചങ്ങരംകുളം ടൗണിലെ ഗതാഗത പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ബൈപാസ് റോഡ് പോലെ ഉപയോഗിക്കാവുന്ന പന്താവൂര്‍ കാഞ്ഞിയൂര്‍ റോഡിനും കാഞ്ഞിയൂര്‍ തരിയത്ത് റോഡിനും നവീകരണ പ്രവൃത്തിക്കായി മൂന്നര കോടിയുടെ അംഗീകാരം നല്‍കിയതായും ഉടനെ തന്നെ റോഡിന്റെ പ്രവൃത്തി ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി എടുത്ത മണ്ണ് പാതയോരത്ത് നിന്ന് ബണ്ട് റോഡ് നിര്‍മാണത്തിനായി താമസം കൂടാതെ നീക്കം ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.എംഎല്‍എ പി നന്ദകുമാര്‍,ടി സത്യന്‍,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു