• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, May 19, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ദുരന്ത ബാധിത‍ർക്കുള്ള സഹായധനം നൽകുന്നത് 30 ദിവസത്തേക്ക് കൂടി നീട്ടി

Ckmnews Admin by Ckmnews Admin
October 31, 2024
in Kerala
A A
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ദുരന്ത ബാധിത‍ർക്കുള്ള സഹായധനം നൽകുന്നത് 30 ദിവസത്തേക്ക് കൂടി നീട്ടി
0
SHARES
80
VIEWS
Share on WhatsappShare on Facebook

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായധനം 30 ദിവസത്തേക്ക് കൂടി നീട്ടി. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർ‍ത്തിയായ ഒരു വ്യക്തിക്ക് പ്രതിദിനം 300 രൂപ വീതം 30 ദിവസത്തേക്കാണ് നൽകുന്നത്. പുതിയ ഉത്തരവ് പ്രകാരം ഒരു കുടുംബത്തിലെ രണ്ട് പ്രായപൂർത്തിയായ വ്യക്തികൾക്ക് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൽ നിന്നും സഹായധനം നൽകും. ദീര‍ഘനാളായി ചികിത്സയിൽ കഴിയുന്ന രോ​ഗികളോ, കിടപ്പുരോ​ഗികളോ ഉള്ള കുടുംബങ്ങളിലെ ഒരാൾക്ക് കൂടി ഈ തുക കൈമാറുമെന്നും ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.മേപ്പാടി​ ​ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരിതബാധിതരായ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം സർക്കാർ അനുവദിച്ച പണം ലഭിക്കാത്തവരും മുണ്ടക്കൈ ദുരന്തബാധിതരിലുണ്ടെന്ന ആരോപണവും ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒരു മാസത്തിൽ പല കുടുംബങ്ങളിലും ഒരാൾക്ക് മാത്രമാണ് ഇത്തരത്തിൽ ധനസഹായം ലഭിച്ചിട്ടുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.’ചികിത്സാ ഫണ്ട് 30 പേർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇനിയും കണ്ടെത്താനുള്ള 47 പേരുടെ മൃതദേഹം കണ്ടെത്തിയാൽ മാത്രമേ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർക്കാർ രേഖകൾ ലഭ്യമാകൂ. ദുരന്തം നടന്ന് 90 ദിവസം കഴിഞ്ഞിട്ടും ഓരോ കാര്യങ്ങൾ ശരിയാക്കാൻ മനുഷ്യർ ഓടുകയാണ്. ഇത് വലിയ ദുരന്തം ആണെന്ന് ലോകം മുഴുവൻ അറിഞ്ഞതാണ്. വേണ്ടപ്പെട്ട അധികാരികൾ അത് പ്രഖ്യാപിക്കണം. ഇനി തിരഞ്ഞാലും ബോഡി കിട്ടണമെന്നില്ല. മരണ സർട്ടിഫിക്കറ്റ് എങ്കിലും നൽകണം’, നാട്ടുകാർ പറഞ്ഞു.മുണ്ടക്കൈ മേഖലയിൽ താമസയോ​ഗ്യമല്ലാത്ത പ്രദേശങ്ങളിലും നിന്നും മാറി വാടക വീടുകളിൽ താമസിക്കുന്നവരെ ഏകീകരിപ്പിച്ച് സർക്കാർ സംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടുവെക്കുന്നുണ്ട്. ആവശ്യങ്ങൾ നടപ്പിലാക്കാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമന്നും ഇവർ കൂട്ടിച്ചേർത്തു.

Related Posts

‘ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണം, ഒരുനാൾ സത്യം പുറത്ത് വരും’; പ്രതികരണവുമായി ബെയ്‌ലിന്‍ ദാസ്
Kerala

‘ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണം, ഒരുനാൾ സത്യം പുറത്ത് വരും’; പ്രതികരണവുമായി ബെയ്‌ലിന്‍ ദാസ്

May 19, 2025
തേക്കിൻകാട് മൈതാനത്ത് ‘എന്റെ കേരളം’ പ്രദർശന വിപണനമേളയ്ക്ക് തുടക്കമായി
Kerala

തേക്കിൻകാട് മൈതാനത്ത് ‘എന്റെ കേരളം’ പ്രദർശന വിപണനമേളയ്ക്ക് തുടക്കമായി

May 19, 2025
മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി
Kerala

മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി

May 19, 2025
നാളെയാണ് അവസാന ദിനം! പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ 5 മണി വരെ, ട്രയൽ അലോട്ട്മെന്റ് 24 ന് 4 മണിക്ക്
Kerala

നാളെയാണ് അവസാന ദിനം! പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ 5 മണി വരെ, ട്രയൽ അലോട്ട്മെന്റ് 24 ന് 4 മണിക്ക്

May 19, 2025
ഓറഞ്ച് അലർട്ട് കൂടുതൽ ജില്ലകൾക്ക്, കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം
Kerala

ഓറഞ്ച് അലർട്ട് കൂടുതൽ ജില്ലകൾക്ക്, കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം

May 19, 2025
വാറന്റി കാലയളവിൽ മൊബൈൽ ഫോൺ തകരാർ പരിഹരിച്ചില്ല; 98,690 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
Kerala

വാറന്റി കാലയളവിൽ മൊബൈൽ ഫോൺ തകരാർ പരിഹരിച്ചില്ല; 98,690 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

May 19, 2025
Next Post
തൃശൂരിലെ സുരേഷ് ഗോപിയുടെ ജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസുമാണ്; ഒറ്റതന്ത പ്രയോഗത്തിൽ മന്ത്രി റിയാസ്

തൃശൂരിലെ സുരേഷ് ഗോപിയുടെ ജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസുമാണ്; ഒറ്റതന്ത പ്രയോഗത്തിൽ മന്ത്രി റിയാസ്

Recent News

തിരുവാങ്കുളത്ത് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം

തിരുവാങ്കുളത്ത് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം

May 19, 2025
ആലംകോട് ഗ്രാമ പഞ്ചായത്ത് 148 നമ്പർ അംഗൻവാടിയിലെ രമണി ടീച്ചര്‍ക്ക് യാത്രയയപ്പ്‌ സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് 148 നമ്പർ അംഗൻവാടിയിലെ രമണി ടീച്ചര്‍ക്ക് യാത്രയയപ്പ്‌ സംഘടിപ്പിച്ചു

May 19, 2025
ആലംകോട് പഞ്ചായത്ത് ഒതളൂർ വാർഡ് 13 കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു

ആലംകോട് പഞ്ചായത്ത് ഒതളൂർ വാർഡ് 13 കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു

May 19, 2025
കുടുംബസമേതം വിനോദയാത്രയ്ക്ക് പോയി, കാൽതെറ്റി പുഴയിൽ വീണു: 14കാരൻ മുങ്ങി മരിച്ചു

കുടുംബസമേതം വിനോദയാത്രയ്ക്ക് പോയി, കാൽതെറ്റി പുഴയിൽ വീണു: 14കാരൻ മുങ്ങി മരിച്ചു

May 19, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.