Home Changaramkulam

Changaramkulam

മഴക്കെടുതി തുടരുന്നു സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരം:പ്രളയത്തെ ഓര്‍മപ്പെടുത്തി സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്.കഴിഞ്ഞ നാല് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയിലും കാറ്റിലും വിവിധ സ്ഥലങ്ങളില്‍ ആയി മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം നാലായി. ചിന്നക്കനാലിൽ മണ്ണിടിഞ്ഞു വീണ് ഒരുവയസുള്ള പെൺകുട്ടി മരിച്ചു. ചിന്നക്കനാൽ രാജശേഖരൻ നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ (1)ആണ് മരണപ്പെട്ടത് . മട്ടന്നൂരിൽ കനത്തമഴയിൽ തോട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. കുഴിക്കൽ ശിൽപ നിവാസിൽ കെ പത്മനാഭ (54) നാണ് മരിച്ചത്. അട്ടപ്പാടിയിലും പനമരത്തുമാണ് നേരത്തെ രണ്ടുപേര്‍ മരിച്ചത്. ഇരിങ്ങാലക്കുടക്കും ചാലക്കുടിക്കും ഇടയില്‍ ട്രാക്കിൽ മരം വീണു. ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള വേണാട്, ജനശതാബ്ധി എന്നിവ മണിക്കൂറുകൾ വൈകും. അതേസമയം രക്ഷാ പ്രവർത്തനത്തിനായി വയനാട്ടിൽ സൈന്യമെത്തുന്നു. ദേശീയ ദുരന്ത നിവാരണ സേനയെ കൂടാതെയാണ് കണ്ണൂരിൽ നിന്നും സൈന്യവും എത്തുന്നത്. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി സംസ്ഥാനത്തെ മഴക്കെടുതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. മഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തൽ ഉണ്ടെങ്കില്‍ സംസ്ഥാനത്തെങ്ങും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ പലയിടത്തും വെള്ളത്തിനടിയിലായിട്ടുണ്ട്.കനത്ത കാറ്റില്‍ മരങ്ങള്‍ വീണും വൈദ്യുതി പോസ്റ്റുകള്‍ വീണും ഗതാഗതവും വൈദ്യുതിയും മുടങ്ങി കിടക്കുകയാണ്