25 April 2024 Thursday

കോവിഡ് 19 സിനിമാ മേഖലയിലുള്ളവർ കൂടുതൽ സഹായം നൽകണമെന്ന് മന്ത്രി ജി സുധാകരൻ

ckmnews

കൊച്ചി : കോവിഡ് 19 പ്രതിസന്ധി മറികടക്കാൻ സിനിമാ മേഖലയിലുള്ളവർ കൂടുതൽ സഹായം നൽകണമെന്ന് മന്ത്രി ജി സുധാകരൻ. കൂടുതൽ വരുമാനമുള്ളവരാണ് സിനിമാപ്രവർത്തകർ. ഇവരിൽ നിന്നും  വേണ്ടത്ര സഹായം ലഭിച്ചിട്ടില്ല. സാമ്പത്തിക പരാധീനത മറികടക്കാൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആലപ്പുഴയിൽ ചേർന്ന വകുപ്പ് തല മേധാവികളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി ജി സുധാകരൻ .സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർ കൂടുതൽ സഹായങ്ങൾ നൽകാൻ തയാറാകണം. സിനിമാ മേഖലയിൽ നിന്നും കാര്യമായ സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.