25 April 2024 Thursday

കേരളത്തിൽ ചൂട് ഇനിയും കൂടും; ജാഗ്രതാ നിർദേശം

ckmnews


    

തിരുവനന്തപുരം:കേരളത്തിൽ വീണ്ടും ചൂടു കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ സാധാരണ താപനിലയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 3 ഡിഗ്രി വരെയും ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്.ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ജാഗ്രത പുലർത്തണമെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉച്ച സമയത്തു പരമാവധി തണൽ ഉള്ളയിടങ്ങളിൽ ജോലി ചെയ്യണമെന്നും നിർജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.