Home Ponnani

പൊന്നാനി നഗരസഭാ കൗൺസിൽ യോഗത്തിൽ ചായ കുടിച്ചതിനെ ചൊല്ലി തര്‍ക്കം സംഘര്‍ഷത്തില്‍ ചെയർമാനും പ്രതിപക്ഷാവനിതാ കൗൺസിലർക്കും പരിക്ക്

  • By Ponnani      posted on 08-Nov-2019
  • 10 people read

പൊന്നാനി: നഗരസഭാ കൗൺസിൽ യോഗത്തിൽ അടിപിടി. ചെയർമാൻ മുഹമ്മദ് കുഞ്ഞി, പ്രതിപക്ഷ കൗൺസിലർമാർ എന്നിവർക്ക് പരിക്കേറ്റു. ചെയർമാന്റെ നേതൃത്വത്തിൽ ഇടതുപക്ഷ കൗൺസിലർമാർ അക്രമണം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. യു ഡി എഫ് വനിതാ കൗൺസിൽസിലർമാരുൾപ്പടെയുള്ളവർക്കാണ് മർദ്ധനമേറ്റത്. യു ഡി എഫ് കൗൺസിലർമാരായ അതീഖ്, പത്മാവവതി എന്നിവർക്കും മര്‍ദ്ധനമേറ്റതായി പരാതിയുണ്ട്.അതേസമയം യു ഡി എഫ് കൗൺസിലർ ചെയർമാനെ കയേറ്റം ചെയ്യുകയായിരുന്നെന്നും പരാതി ഉയർന്നു.മർദ്ധനമേറ്റ ചെയർമാൻ താലൂക്കാശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. തലകറക്കവും ശാരീരിക അവശതയും അനുഭവപ്പെട്ട ചെയർമാനെ മറ്റു കൗൺസിലർമാർ ചേർന്ന് താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചെയർമാനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭക്കുമുന്നിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു.ഇരുകൂട്ടരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പ്രതിപക്ഷത്തുള്ളവർ ചായ കുടിക്കുന്നതിനെ ഭരണപക്ഷത്തെ ചിലർ പരിഹസിച്ചതാണ് പ്രശ്നങ്ങൾക്കു തടക്കം. ഇതിനെച്ചൊല്ലിയുള്ള ബഹളമാണ് അടിപിടിയിൽ അവസാനിച്ചത്.മുമ്പും ഇത്തരത്തിൽ ചായ കുടിക്കുന്നതിനെച്ചൊല്ലി ഭരണപക്ഷത്തെ ചില കൺസിലർ പരിഹസിച്ചിരുന്നു.

  • Share


  • To Join Our Group :

YOU MAY ALSO LIKE