Home Edappal

കുറ്റിപ്പുറം പാലത്തില്‍ അറ്റകുറ്റപ്പണി പകല്‍ സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക്

  • By Edappal      posted on 08-Nov-2019
  • 9 people read

എടപ്പാള്‍:കുറ്റിപ്പുറം പാലത്തില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി രാത്രി കാലങ്ങളില്‍ ഗതാഗതം നിരോധിച്ചതോടെ പകല്‍ സമയങ്ങളിലും പാലത്തിന് സമീപത്ത് ഗതാഗത കുരുക്ക് രൂക്ഷമായി.രാത്രി 9 മുതല്‍ പുലര്‍ച്ചെ 6 വരെ പാലത്തില്‍ വാഹനം നിരോധിച്ചതോടെ രാത്രി കാലങ്ങളില്‍ എത്തുന്ന ദീര്‍ഘദൂര വാഹനങ്ങള്‍ പാലത്തിന് സമീപം നിര്‍ത്തിയിടുന്നതും പകല്‍ സമയത്ത് ഇരുവശങ്ങളിലേക്കും ഒരേ സമയം വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ കഴിയാതിരിക്കുന്നതും വലിയ ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങള്‍ പെരുമ്പിലാവ് പട്ടാമ്പി റോഡിലും ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങള്‍ ചമ്രവട്ടം തിരൂര്‍ വഴിയും ആണ് യാത്ര തുടരുന്നത്.

  • Share


  • To Join Our Group :

YOU MAY ALSO LIKE