Home Changaramkulam

റംഷാദ് സൈബർമീഡിയയുടെയും പ്രഗിലേഷ് ശോഭയുടെയും ഇടപെടൽ മാതൃകപരമാകുന്നു

*റംഷാദ് സൈബർമീഡിയയുടെയും പ്രഗിലേഷ് ശോഭയുടെയും ഇടപെടൽ മാതൃകപരമാകുന്നു........* പുന്നയൂർക്കുളം: ജൻമനാ വിയർപ്പ് ഗ്രന്ധികളുടെ അഭാവം മൂലം ദുരിതം പേറുന്ന ആറ്റുപുറത്ത് ലോട്ടറി വിൽപ്പന നടത്തി വരുന്ന സഹോദരൻമാരായ സജീഷ്, ജിതേഷ് സഹോദരൻമാരുടെ നരക തുല്യമായ ജീവിതത്തിന് കൈത്താങ്ങാകാൻ യുവാക്കളുടെ ഇടപെടൽ മാതൃകയാകുന്നു. ഒരു പാട് ചികിത്സകൾക്ക് വിധേയമായി ഫലം ലഭിക്കാത്ത നിരാശയും വിഷമവും ഈ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ സമയത്താണ് ദൈവദൂതനെ പോലെ ചികിൽസ നൽകാൻ തയാറെന്ന് ഹംസ വൈദ്യർ ഉറപ്പ് നൽകിയത്. വൈദ്യരംഗത്തെ നിറസാന്നിധ്യമായ ഹംസ വൈദ്യർ ഇവരുടെ രോഗത്തിന്റെ കാര്യത്തിൽ ശുഭപ്രതീക്ഷയാണ് അമ്മ നളിനിക്ക് നൽകിയത്. ഈ സഹോദരങ്ങളെ ചേർത്ത് പിടിച്ചു മുത്തം നൽകി ഞങ്ങളുണ്ട് എന്ന സാന്ത്വനം അവർക്കും കൂടെയുള്ളവർക്കും വല്ലാത്ത പ്രചോദനമായെന്ന് അമ്മ നളിനി വെളിപ്പെടുത്തി. വിദ്യാഭ്യാസ പരിശീലകൻ റംഷാദ് സൈബർ മീഡിയ, സാമൂഹിക പ്രവർത്തകൻ പ്രഗിലേഷ് ശോഭ എന്നിവരുടെ കൃത്യമായ ഇടപെടലാണ് ഇവരെ ഹംസ വൈദ്യരുടെ അരികിൽ എത്തിച്ചത്. ഓൺലൈൻ മാധ്യമങ്ങൾ വഴിപലരുടെയും ശ്രദ്ധയിൽപ്പെട്ട ഇവരുടെ ചികിത്സക്കായി പലരും സഹായങ്ങൾ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ചികിത്സ ദ്രുതഗതിയിൽ ആയി കൊണ്ടിരിക്കുന്നത്. പതിനഞ്ചു ദിവസത്തിനു ശേഷം ശരീരത്തിന്റെ ഘടനയും ഭക്ഷണക്രമവും ശരിയായതിന് ശേഷം ചികിത്സ ആരഭിക്കുമെന്ന് ഹംസ വൈദ്യർ ഉറപ്പ് നൽകി. കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു....... റിപ്പോർട്ട്‌: അറമുഖൻ സോനാരെ

  • Share


  • To Join Our Group :

YOU MAY ALSO LIKE